തിരുവനന്തപുരം: മക്കൾ ഡയറക്ടർമാരായ ആശുപത്രിയിൽ സർജറി നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സർജറി വിഭാഗം മേധാവിയെ സ്ഥലം മാറ്റി. ജനറൽ സർജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.അബ്ദുൾ ലത്തീഫിനെയാണ് വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇദ്ദേഹത്തിന്റെ മക്കൾ ഡയറക്ടർമാരായുള്ള കുളത്തൂരിലെ ടി.എസ്.സി ആശുപത്രിയിലേക്ക് മെഡിക്കൽ കോളേജിൽ വരുന്ന രോഗികളെ ക്യാൻവാസ് ചെയ്‌തതായും അവിടെ സർജറി നടത്തുകയും സ്വകാര്യ പ്രാക്ടീസ് ചെയ്‌തതായും അന്വേഷണത്തിൽ കണ്ടെത്തി. ടി.എസ്.സി ആശുപത്രിയിൽ അബ്ദുൾ ലത്തീഫ് ഓഹരി നിക്ഷേപം നടത്തിയെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റാൻ വിജിലൻസ് ശുപാർശ ചെയ്‌തത്.