kerala
കേരള ബാങ്ക്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെയുള്ള വായ്പാത്തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരളബാങ്ക്. കേരളബാങ്കിന്റെ ലോഗോ ദുരുപയോഗം ചെയ്ത് വാട്സ് ആപ്പിലൂടെ വായ്പയുടെ അറിയിപ്പ് വരികയും ചില രേഖകൾ ആവശ്യപ്പെടുകയും ചെയ്യും.അത് നൽകിയാൽ വായ്പ അനുവദിച്ചെന്നും ഇൻഷ്വറൻസ് തുക അടച്ചാലുടൻ വായ്പാത്തുക അക്കൗണ്ടിലെത്തുമെന്നുമുള്ള കത്ത് കിട്ടും. ഇൻഷ്വറൻസ് തുക നൽകിയാൽ പണം തട്ടിയെടുക്കുന്നതാണ് രീതി. ഇതുമായി കേരളബാങ്കിന് ഒരുബന്ധവുമില്ലെന്ന് അധികൃതർ അറിയിച്ചു.

കേരള ബാങ്ക് വാട്സ്ആപ്പോ ഓൺലൈനോ വഴി വായ്പ നൽകുന്നില്ല. അത്തരത്തിൽ വായ്പ നൽകാൻ ഏജൻസികളെ ഏല്പിച്ചിട്ടുമില്ല.ശാഖകളിലൂടെ നേരിട്ട് മാത്രമേ കേരളബാങ്ക് വായ്പകൾ കിട്ടുകയുള്ളൂവെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.