
കല്ലമ്പലം: പ്രവാസി സംഘടനയായ അനോരയുടെ സാമ്പത്തിക സഹായത്തോടെ കോൺഗ്രസ് ഒറ്റൂർ മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും അടൂർ പ്രകാശ് എം.പിയും ചേർന്ന് നിർവഹിച്ചു. ഞെക്കാട് സ്കൂളിന് സമീപം നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി രതീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, കെ.പി.സി.സി സെക്രട്ടറിമാരായ എൻ.ബിഷ്ണു, എം.എൻ റോയ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ, പി.സൊണാൾജ്, എൻ.ആർ ജോഷി, ഡോ.വി.എസ് അജിത്ത് കുമാർ,ടി.പി.അംബി രാജ, എം.എം. താഹ, ഗംഗാധര തിലകൻ, രഹ്‌ന നസീർ, രാജീവ് നാരായണൻ, യേശു ശീലൻ, വി.എസ് പപ്പൻ എന്നിവർ സംസാരിച്ചു.