ആറ്റിങ്ങൽ:ആറ്റിങ്ങൽ നിയോജകമണ്ഡലം നവകേരളസദസിന്റെ പ്രചരണാർത്ഥം മാരത്തോൺ സംഘടിപ്പിച്ചു. ആലക്കോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാരത്തോൺ മൂന്നുമുക്കിൽ സമാപിച്ചു.ഒ.എസ്.അംബിക എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.കുമാരി,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്,നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള,ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ആർ.രാമു എന്നിവർ പങ്കെടുത്തു. 21ന് വൈകിട്ട് 3ന് മാമം മൈതാനിയിലാണ് നിയോജകമണ്ഡലം തല നവകേരള സദസ് നടക്കുന്നത്.