കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിന് വേണ്ടി വാർഡ് തലത്തിൽ വീടുകളും മറ്റു കെട്ടിടങ്ങളും ഫീൽഡ് സർവേ മുഖേന വിവരശേഖരണം നടത്തുക,ഡേറ്റ എൻട്രി എന്നീ പ്രവർത്തനങ്ങൾക്ക് ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്),ഐ.ടി.ഐ ഡ്രാഫ്ട്സ്മാൻ),സിവിൽ ഐ.ടി.ഐ, സർവേയർ എന്നിവയിൽ മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.സർവ്വേ പൂർത്തിയാക്കുന്ന കെട്ടിടത്തിന്റെ എണ്ണത്തിനനുസരിച്ചാണ് വേതനം ലഭിക്കുന്നത്. ഉദ്യോഗാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും അടങ്ങിയ അപേക്ഷ 19ന് വൈകിട്ട് 5ന് മുൻപ് സമർപ്പിക്കണം.