കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിൽ ദിവസ വേതന അടിസ്ഥാനത്തിൽ പുരുഷ പഞ്ചകർമ്മ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.ഡയറക്ടർ ഒഫ് ആയുർവേദ എഡ്യൂക്കേഷൻ അംഗീകരിച്ച പഞ്ചകർമ്മ തെറാപ്പി കോഴ്സ് പാസായതും അത്യാവശ്യഘട്ടങ്ങളിൽ നൈറ്റ് ഡ്യൂട്ടിയെടുക്കാൻ താല്പര്യമുള്ളവരുമാകണം അപേക്ഷ സമർപ്പിക്കേണ്ടത്. ദിവസം 500 രൂപ വേതനം അനുവദിക്കുന്ന ഒഴിവിലേക്ക് പ്രവർത്തിപരിചയമുഉള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 19ന് വൈകിട്ട് 5ന് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം.