ആര്യനാട്:ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് ആര്യനാട് എക്സൈസ് റെയിഡ് നടത്തി.പൂവച്ചൽ കിരലിക്കുഴി മേക്കുംകര പുത്തൻ വീട്ടിൽ സുരേന്ദ്രന്റെ വീട്ടിൽ നിന്ന് ചാരായം വാറ്റുന്നതിന് സൂക്ഷിച്ചിരുന്ന 218 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. സുരേന്ദ്രന്റെ പേരിൽ അബ്കാരി കേസെടുത്തു.പ്രിവന്റീവ് ഓഫീസർ എസ്.രജികുമാർ,പ്രിവന്റീവ് ഓഫീസർ എ.നാസറുദീൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്,കിരൺ,വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി,ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.