
തിരുവനന്തപുരം: നവകേരളത്തിന്റെ മനസ് യു.ഡി.എഫിനൊപ്പമാണെന്ന സന്ദേശമാണ് തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണിത്.
യു.ഡി.എഫ് തരംഗം:വി.ഡി. സതീശൻ
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 33ൽ 17 സീറ്റ് നേടിയ യു.ഡി.എ് 5 സീറ്റ് എൽ.ഡി.എഫിൽ നിന്നു പിടിച്ചെടുത്തു. ഒരു സീറ്റ് ഒരു വോട്ടിനും മറ്റൊരു സീറ്റ് നാല് വോട്ടിനുമാണ് നഷ്ടമായത്. വലിയ വിജയമാണ് ലഭിച്ചത്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള എല്ലാ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മേൽക്കോയ്മ നേടിയിട്ടുണ്ട്.