fidha

ആറ്റിങ്ങൽ: ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 65-ാമത് സംസ്ഥാന കരാട്ടെ സ്കൂൾ ഗെയിംസിൽ സ്വർണം നേടി സഹോദരിമാർ. 30 കിലോയിൽ കുറവ് വിഭാഗത്തിൽ ഫെമിദ ഹാജത്തും,44 കിലോയിൽ കുറഞ്ഞ വിഭാഗത്തിൽ ഫിദ ഹാജത്തുമാണ് സ്വർണം നേടി 2024 ജനുവരിയിൽ പഞ്ചാബിൽ നടക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയത്.

പോങ്ങനാട് അനീഷ് മൻസിലിൽ അദ്ധ്യാപക ദമ്പതിമാരായ അനീഷിന്റെയും ജസ്നയുടെയും മക്കളാണ്.ജ്യേഷ്ഠ സഹോദരി, ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇയ്ക്ക് പഠിക്കുന്ന ഫിദ, 2018ൽ ദേശീയ കരാട്ടെ ചാമ്പ്യഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടിയിട്ടുണ്ട്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫെമിദ കർണാടകയിൽ നടക്കുന്ന ദേശീയ ഖോഖോ ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.