
തിരുവനന്തപുരം: കെൽട്രോൺ സ്ഥാപകൻ കെ.പി.പി നമ്പ്യാർ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡിന് എൻ.ആർ അശോക് കുമാർ അർഹനായി. പ്രശസ്തി പത്രവും ശില്പവുമാണ് അടങ്ങുന്നതാണ് പുരസ്കാരം.17 ന് രാവിലെ 11ന് വഴുതയ്ക്കാട് ഫ്രീമേസൺസ് ഹാളിൽ കെൽട്രോണൊരുമ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിൽ ഐ.ബി.എസ്.കമ്പനി ചെയർമാൻ വി.കെ.മാത്യൂസ് അവാർഡ് സമ്മാനിക്കും. കേരള സ്റ്റാർട്ട് മിഷൻ സി.ഇ.ഒ അനൂപ് അംബിക സാങ്കേതിക വിദ്യയുടെ വികാസത്തെ കുറിച്ച് കെ.പി.പി.നമ്പ്യാർ സ്മാരക പ്രഭാഷണം നടത്തും.