
വർക്കല : നവകേരള സദസിന്റെ ഭാഗമായി വർക്കല മുൻസിപ്പൽ പാർക്കിൽ നവകേരള നിർമ്മിതിയിൽ സ്ത്രീ ശാക്തീകരണത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചലച്ചിത്രതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനി, ബിന്ദു ഹരിദാസ്, സുനിത എസ് ബാബു, ഷീജ സുനിൽലാൽ തുടങ്ങിയവർ നേതൃത്വം നൽകി. ശിവഗിരി നവകേരള കലാവേദിയിൽ അരങ്ങേറിയ കലാപരിപാടികൾ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാവേദിയിൽ നടന്ന കവിയരങ്ങിൽ ദേശാഭിമാനി ഗോപി, ഓരനെല്ലൂർ ബാബു, ചാന്നാങ്കര ജയപ്രകാശ്, പ്രിയദർശൻ, ജയൻ പോത്തൻകോട്, അനിൽ ആർ. മധു, അനിൽകുമാർ പവിത്രേശ്വരം, രഞ്ജിത്, സിദ്ദീഖ് സുബൈർ തുടങ്ങിയവർ പങ്കെടുത്തു. കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, സി.പി.എം ഏരിയ സെക്രട്ടറി എം. കെ. യൂസഫ്, മണ്ഡലം കൺവീനർ അനീഷ് കുമാർ, തഹസിൽദാർ അജിത്ത് ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, റിയാസ് വഹാബ്, അഡ്വ സജ്നു സലാം, മനുരാജ്.ആർ തുടങ്ങിയവർ നേതൃത്വം നൽകി.