തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര സംഗീതബാൻഡുകൾ പങ്കെടുക്കുന്ന 'പ്രകൃതി 2023' തിരുവനന്തപുരം ഓപ്പൺ എയർ 30ന് വൈകിട്ട് 2 മുതൽ മാനവീയം വീഥിയിൽ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള ഏഴ് സംഗീതബാൻഡുകളാണ് പങ്കെടുക്കുന്നത്.സ്ത്രീ ശാക്തീകരണമാണ് പ്രമേയം. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര സംഗീത കമ്മ്യൂൺ 'ഭൂമിയിലെ മനുഷ്യർ', സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ 'സൃഷ്ടി' എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 'ഭൂമിയിലെ മനുഷ്യർ' സ്വതന്ത്ര സംഗീത കമ്മ്യൂൺ ചെയർമാൻ രതീഷ് ലീല,കോ-ഓർഡിനേറ്റർ ദേവനാരായണൻ, സൃഷ്ടി വനിതാ ശാക്തീകരണ വേദി ചെയർപേഴ്സൺ രോഹിണി അയ്യർ,അനന്ദകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.