
നെയ്യാറ്റിൻകര : വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കണമെന്നും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ നടന്ന സമ്മേളനം കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം കെ. സുരകുമാർ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര താലൂക്ക് വൈസ് പ്രസിഡന്റ് പ്രിജിതാ രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. സിന്ധു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, സെക്രട്ടറി ജി.അനിൽകുമാർ,കമ്മിറ്റി അംഗങ്ങളായ ഉദയകുമാർ.കെ, ബി.ചാന്ദിനി, താലൂക്ക് ജോ. സെക്രട്ടറി ദിവ്യ ആർ.എസ്,കമ്മിറ്റി അംഗം ആർഷ എസ്.എസ് എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയരാജ് സംഘടന റിപ്പോർട്ടും താലൂക്ക് സെക്രട്ടറി പ്രഭ.ആർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനോജ് എം.എ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.താലൂക്ക് കമ്മിറ്റി അംഗങ്ങളായ അനില എസ്.എസ് രക്തസാക്ഷി പ്രമേയവും അജിൻ റോയ് ജെ.ജെ അനശോചന പ്രമേയവും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി അജിൻ റോയ് ജെ.ജെ (പ്രസിഡന്റ്), പ്രഭ.ആർ (സെക്രട്ടറി), രാഹുൽ. ആർ.എം, ദിവ്യ ആർ.എസ് (വൈസ് പ്രസിഡന്റുമാർ), അജീഷ് കുമാർ ആർ, ബിനിത എസ് (ജോയിന്റ് സെക്രട്ടറിമാർ), മനോജ് എം.എ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.