
വിഴിഞ്ഞം: കോട്ടുകാൽ പഞ്ചായത്തിലെ അസി.എൻജിനിയറെ തടഞ്ഞുവച്ചത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷനും കെ.ജി.ഒയും സംയുക്തമായി ധർണ നടത്തി. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ വിഴിഞ്ഞം ബ്രാഞ്ച് പ്രസിഡന്റ് വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ട്രഷറർ കെ.വി.അഭിലാഷ്, ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ, കെ.ജി.ഒ എ. ജില്ലാ പ്രസിഡന്റ് നിസാമുദീൻ, എൻ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് രാകേഷ്, ജില്ലാ ട്രഷറർ ഷാജികുമാർ, ഭാരവാഹി ഷാജി, ഡി.സി.സി സെക്രട്ടറി ആഗ്നസ് റാണി, പ്രസിഡന്റ് നന്നംകുഴി ബിജു, മുക്കോല ബിജു, പഞ്ചായത്ത് അംഗം ചൊവ്വര രാജൻ തുടങ്ങിയവർ പങ്കെടുത്തു.