congress

എൽ.ഡി.എഫ് -10, ബി.ജെ.പി-4, ആം ആദ്മി-1, എസ്.ഡി.പി.ഐ- 1

തിരുവനന്തപുരം: ഒരു സീറ്റ് നേടി എ.എ.പി വീണ്ടും അക്കൗണ്ടുറപ്പിച്ച തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പിൽ 33ൽ 17 സീറ്റും പിടിച്ചെടുത്ത് യു.ഡി.എഫ് മുന്നേറ്റം. കോൺഗ്രസ് ഏഴിൽ നിന്ന് 14ആയി സീറ്റ് കൂട്ടിയപ്പോൾ, സി.പി.എമ്മിന് എട്ടിൽ നിന്ന് ഏഴായി കുറഞ്ഞു. ബി.ജെ.പിയുടേത് ആറിൽ നിന്ന് നാലായി. തിരുവനന്തപുരം അരുവിക്കരയിലെ മണമ്പൂർ വാർഡ് സി.പി.എമ്മിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തതും ഇടുക്കിയിലെ കരിങ്കുന്നം പഞ്ചായത്തിലെ നെടിയകാട് കോൺഗ്രസിൽ നിന്ന് എ.എ.പി നേടിയതുമാണ് ഏറെ ശ്രദ്ധേയമായത്. 2015ൽ ആലപ്പുഴ തെക്ക് പഞ്ചായത്ത് 21-ാം വാർഡിൽ എ.എ.പി സ്ഥാനാ‌ർത്ഥി വിജയിച്ചിരുന്നു. എട്ട് സീറ്റുകളിൽ നാലെണ്ണം നിലനിറുത്തിയ സി.പി.എം രണ്ടുസീറ്റ് ബി.ജെ.പിയിലും ഒരു സീറ്റ് കോൺഗ്രസിലും നിന്ന് പിടിച്ചെടുത്തു.

 ഇപ്പോഴത്തെ വിജയവും നിലവിലുണ്ടായിരുന്ന സീറ്റും

-യു.ഡി.എഫ്17(11)

കോൺഗ്രസ് 14(7)

ലീഗ് 3(4)

-എൽ.ഡി.എഫ്.10(12)

സി.പി.എം 7(8)

സി.പി.ഐ 2(2)

കെ.സി.എം 1(2)

-ബി.ജെ.പി 4(6)

എസ്.ഡി.പി.ഐ 1(2)

സ്വതന്ത്രർ 0(2)

എ.എ.പി 1(0).