തിരുവനന്തപുരം: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനം നടത്താനോ പമ്പയിൽ പോലുമെത്താനോ ഉള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത സംസ്ഥാന സർക്കാരിന്റെ വീഴ്ചയ്‌ക്കെതിരെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിനെ തുടർന്ന് പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണ,വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്,ജില്ലാ പ്രസിഡന്റ് ആർ.സജിത്ത്,പൂവച്ചൽ അജി,അഭിജിത്,കിരൺ,രാമേശ്വരം ഹരി,അനന്തുവിജയ്, ശ്രീലാൽ,അമൃതപ്രതീഷ്, അനീഷ്,വഞ്ചിയൂർ വിഷ്ണു,മാണിനാട് സജി,പ്രസാദ്,സുമോദ്,വിപിൻ കോവളം,നിഖിൽ,ശ്യാം ബൈജു,വിഷ്ണു,രഞ്ജൻ,ബിനു തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.