photo

നെടുമങ്ങാട് : ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലോഗോ പ്രകാശനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ നിർവഹിച്ചു. ബാങ്കിലെ ജീവനക്കാരി ആണ് ലോഗോ തയ്യാറാക്കിയത്. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ കെ.പ്രഭകുമാർ, ഡയറക്ടർ ബോർഡ് മെമ്പർമാരായ എം.ജനാർദ്ദനൻ കുട്ടി നായർ, പി.എസ്.ഷൗക്കത്ത്,ആട്ടുകാൽ അജി തുടങ്ങിയവർ പങ്കെടുത്തു.