തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ. ചിറയൻകീഴ് മണമ്പൂർ ശങ്കരമംഗലം വിളയിൽ വീട്ടിൽ പ്രകാശിനെതിരെയാണ് ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനൻ ശിക്ഷ വിധിച്ചത്. പിഴത്തുക ഇവരുടെ മൂന്ന് പെൺമക്കളായ ദീപ, ദിവ്യ, ദീപ്തി എന്നിവർക്കും ഗീതയുടെ അമ്മ സരസ്വതിക്കും നൽകാനും തുക അടച്ചില്ലെങ്കിൽ 3വർഷം അധികം തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.

1999 ജൂൺ 25 ന് രാവിലെ 6.50നാണ് കേസിനാസ്‌പദമായ സംഭവം. വർക്കല വടശ്ശേരികോണം കാർത്തിക ബേക്കറിക്ക് സമീപം പ്രതി ഗീതയെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. വെട്ട് കൊണ്ട് ഓടിയ ഗീതയെ പ്രതി പിന്തുടർന്ന് കഴുത്തിന് പിന്നിൽ വെട്ടി. ഈ മുറിവാണ് മരണകാരണമായത്. മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് ജൂലായ് 23ന് രാവിലെ ഗീത മരണപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് ഹാജരായി.