kerala-university

തിരുവനന്തപുരം: കേരള സർവകലാശാല പഠനവിഭാഗങ്ങളും അഫിലിയേ​റ്റഡ് കോളേജുകളും ക്രിസ്മസ് അവധിക്കായി 22 ന് വൈകിട്ട് അടയ്ക്കും. ജനുവരി 2ന് മന്നം ജയന്തി പ്രമാണിച്ച് പൊതു അവധിയായതിനാൽ 3മുതലായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. സെപ്​തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 8 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.