kseb

തിരുവനന്തപുരം: പുതിയ കണക്ഷനും പോസ്റ്റ് മാറ്റിയിടലും ഉൾപ്പെടെ വൈദ്യുതിസേവനങ്ങളുടെ നിരക്കുകൾ കുത്തനെ ഉയർത്തണമെന്ന കെ.എസ്.ഇ.ബി.യുടെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്നലെ തെളിവെടുപ്പ്പൂർത്തിയാക്കി. ഉത്തരവ് ഉടൻ പുറത്തിറങ്ങും.സംസ്ഥാനത്ത് വൈദ്യുതിനിരക്കുകൾ നവംബർ ഒന്നിനാണ് വർദ്ധിപ്പിച്ചത്. അതിന് പിന്നാലെയാണ് സേവനങ്ങളുടെ നിരക്കും കൂട്ടാനൊരുങ്ങുന്നത്. നിരക്ക് വർദ്ധനയ്ക്ക് പുറമെ യൂണിറ്റിന് 19 പൈസ സർചാർജ്ജും പിരിക്കുന്നുണ്ട്.