തിരുവനന്തപുരം: ശ്രീവരാഹം നായർ കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ 16 മുതൽ ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ കായിക കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.16ന് രാവിലെ 8.30ന് പതാക ഉയർത്തൽ.വൈകിട്ട് 6ന് ശതാബ്ദി ആഘോഷങ്ങൾ പങ്കജകസ്തൂരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. കവിയും കേരള മലയാള മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തും. കരയോഗം പ്രസിഡന്റ് പി.കെ.സോമൻ നായർ അദ്ധ്യക്ഷത വഹിക്കും.കൗൺസിലർമാരായ പി.പത്മകുമാർ, കെ.സുരേഷ്, കൗൺസിലറും കരയോഗം സെക്രട്ടറിയുമായ എസ്.വിജയകുമാർ, വൈസ് പ്രസിഡന്റ് ബി.സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. 2022, 23 എന്നീ വർഷങ്ങളിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പ്ളസ് ടു, ഡിഗ്രി, പി.ജി കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കരയോഗം അംഗങ്ങളുടെ സന്താനങ്ങൾക്കും ചെറുമക്കൾക്കും കരയോഗം അതിർത്തിയിൽപ്പെട്ട മറ്റ് കുട്ടികൾക്കും കരയോഗം ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ വിതരണം ചെയ്യും.