തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് ആദ്യ ശബരിമല സ്പെഷ്യൽ വന്ദേഭാരത് വെള്ളിയാഴ്ച സർവ്വീസ് തുടങ്ങും. രാവിലെ 4.30ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.15ന് കോട്ടയത്തെത്തും. കോട്ടയത്തു നിന്ന് പിറ്റേന്ന് രാവിലെ 4.40 മടക്കയാത്ര.വൈകിട്ട് 5.15ന് ചെന്നൈയിലെത്തും. ഡിസംബർ 25 വരെ ചെന്നൈയിൽ നിന്ന് വെള്ളി,ഞായർ ദിവസങ്ങളിലും കോട്ടയത്തുനിന്ന് ശനി,തിങ്കൾ ദിവസങ്ങളിലുമാണ് സർവ്വീസ്. എട്ട് കോച്ചുകളുണ്ട്. കാട്പാടി,സേലം,ഇൗറോഡ്,പോഡന്നൂർ, പാലക്കാട്,തൃശ്ശൂർ,ആലുവ,എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.