മെഡിക്കൽ കോളേജ്: നവകേരള സദസിന്റെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ ജീനിയസിനെ തിരഞ്ഞെടുക്കാൻ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച മത്സരത്തിൽ ഗവ. എൻജിനിയറിംഗ് കോളേജ് - മാർ ഇവാനിയോസ് കോളേജ് ടീം 170 പോയിന്റോടെ ഒന്നാം സ്ഥാനം നേടി.
മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ്. ജെ. മോറിസ്, വൈസ് പ്രിൻസിപ്പൽ ഡോ.എസ്. ശ്രീനാഥ്, വാർഡ് കൗൺസിലർ ഡി.ആർ. അനിൽ, ആരോഗ്യസർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കനിഷ്ക, സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.പി. ദീപക്, സി.പി.എം മെഡിക്കൽ കോളേജ് ലോക്കൽ സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ പങ്കെടുത്തു.