hi

കിളിമാനൂർ: 21ന് ആറ്റിങ്ങൽ മാമത്ത് നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര കിളിമാനൂർ ടൗൺചുറ്റി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാപിച്ചു.പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ വിളംബര ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്.വി,ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എ.എസ് കൃഷ്ണകുമാർ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ദീപ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി,അംഗങ്ങളായ അജ്മൽ എൻ.എസ്.പി.ഹരീഷ്,ബി.ഗിരിജ കുമാരി,കെ. സുമ സുമസുനിൽ,സി.ഡി.എസ് ചെയർപേഴ്സൺ എം.റഹിയാനത്ത്,വൈസ് ചെയർപേഴ്സൺ പി.പ്രവിത,അങ്കണവാടി ടീച്ചർമാർ,പഞ്ചായത്ത് ജീവനക്കാർ,സി.ഡി.എസ് അംഗങ്ങൾ,ഹരിത കർമ്മ സേനഅംഗങ്ങൾ,വിവിധ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ഘോയാത്രയിൽ അണിചേർന്നു.