
നെയ്യാറ്റിൻകര: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരുവിപ്പുറം മഠത്തിൽ നിർമ്മിക്കുന്ന തീർത്ഥാടന വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ നിർവഹിച്ചു.ജില്ലാപഞ്ചായത്ത് വക 40 ലക്ഷം രൂപ വിനിയോഗിച്ചാണ് അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ വിശ്രകേന്ദ്രത്തിന്റെ നിർമ്മാണം യാഥാർത്ഥ്യമാക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സി.പി.എം എരിയ സെക്രട്ടറി ടി.ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.ടി.ഷീലാ കുമാരി,പത്മകുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജികുമാർ,സി.സുജിത്ത്,എൽ.സി.സെക്രട്ടറി രാജൻ,അജി അരുവിപ്പുറം എന്നിവർ പങ്കെടുത്തു.