
നെടുമങ്ങാട് : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ചുള്ളിമാനൂർ ചെറുവേലി പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്‌ഘാടനം ചെയ്തു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല,വൈസ് പ്രസിഡന്റ് പാണയം നിസാർ,ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീകുമാർ,വാർഡ് മെമ്പർ എ.ബി.കെ നാസർ,ഷീബാബീവി,ടി.പത്മകുമാർ,എം.ജി.ധനീഷ്,വഞ്ചുവം ഷറഫ്,അനീഷ് ചെറുവേലി,എം.ഷാജഹാൻ,എം.ഷൈജു,ഷമീർ പുനവക്കുന്ന്,സി.രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.