vyevasayaseminar

മുടപുരം:ചിറയിൻകീഴ് നിയോജകമണ്ഡലം നവകേരള സദസിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യവസായ സംരംഭക സംഗമവും വായ്പാമേളയും നടത്തി.മംഗലപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ മേളയുടെ ഉദ്ഘാടനം
വി .ശശി എം.എൽ.എ നിർവഹിച്ചു. ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസർ അജയകുമാർ.കെ എൽ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിനുലാൽ.എസ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് മാനേജർ ഗൗതം കൃഷ്ണൻ,ചിത്ര.കെ.എസ്,പ്രവീൺകുമാർ,അനിത,പ്രോജക്ട് സ്റ്റാഫ് ഷമീർ,രമേശ്,പ്രവീൺ.എം.ആർ,ശ്രീഭദ്ര .എസ്. നായർ,എസ്.എൻ ഇൻഡസ്ട്രീസ് ഉടമ വിമല ഷണ്മുഖൻ തുടങ്ങിയവർ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ലോൺ മേളയുടെ ഭാഗമായി 2 വ്യവസായ യൂണിറ്റുകൾക്ക് അനുമതി പത്രം കൈമാറി.