a

കടയ്ക്കാവൂർ: കുടുംബാരോഗ്യ കേന്ദ്രം കീഴാറ്റിങ്ങലിന്റെയും കുടുംബക്ഷേമ ഉപകേന്ദ്രം ഭജനമഠത്തിന്റെയും സഞ്ചരിക്കുന്ന നേത്രരോഗ ചികിത്സാ വിഭാഗത്തിന്റെയും ജനറൽ ആശുപത്രിയുടെയും കടയ്ക്കാവൂർ ഒരുമ റസിഡന്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമേഹരോഗികൾക്കായ് ഡയബറ്റിക് റെറ്റിനോപ്പതി നിർണയ സൗജന്യ പരിശോധന ക്യാമ്പ് നടന്നു. കടയ്ക്കാവൂർ നന്ദനം കോംപ്ലക്സിൽ നടന്ന ക്യാമ്പ് കടയ്ക്കാവൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സജിൻ ലൂയിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ബീനാരാജീവ് അദ്ധ്യക്ഷത വഹിച്ചു. മൊബൈൽ ഒഫ് താൽമിക് സർജൻ ഡോ.അനുലക്ഷ്മി സി.ജി വിഷയാവതരണം നടത്തി.ഒരുമ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ,സെക്രട്ടറി അഡ്വ.ഹരിബാബു എന്നിവർ സംസാരിച്ചു. കീഴാറ്റിങ്ങൾ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജുകുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നസ്സീം നന്ദിയും പറഞ്ഞു.