vith

നെയ്യാറ്റിൻകര: അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മില്ലെറ്റ് മിഷനുമായി സഹകരിച്ച് ഏകദിന ശില്പശാലയും ചെറുമണി ധാന്യങ്ങളുടെ വിത്ത് വിതരണവും സംഘടിപ്പിച്ചു.നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷിബു ആർ.എസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൃഷി ഓഫീസർ സജി.ടി മില്ലേറ്റുകളെക്കുറിച്ച് ക്ലാസെടുത്തു.കോളജ് എൻ.സി.സി ഓഫീസർ രാജശേഖരൻ നായർ,ഇലക്ട്രോണിക്സ് വിഭാഗം മേധാവി റജി സരോജ്,എൻ.സി.സി സീനിയർ പ്രശോഭ് എന്നിവർ പങ്കെടുത്തു.