
കിളിമാനൂർ:അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.സ്കൂൾ പ്രിൻസിപ്പൽ ജി.അനിൽകുമാർ,ഹെഡ്മിസ്ട്രസ് ഒ.ബി കവിത,സ്റ്റാഫ് സെക്രട്ടറി അജൻ ബി.പി എന്നിവർ ചേർന്ന് പോസ്റ്റർ പ്രദർശനം നടത്തി വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ക്യു.ഐ.പി അംഗം എം.തമീമുദ്ദീൻ അദ്ധ്യക്ഷനായി.അറബിക് അസംബ്ലി ഉൾപ്പെടെ അറബിക് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രസംഗം,ഗാനാലാപനം,പോസ്റ്റർ,ബാഡ്ജ് പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ നടന്നു.