ramesh-chennithala

തിരുവനന്തപുരം: പാർലമെന്റ് മന്ദിരത്തിലുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്താത് പ്രതിഷേധാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം സംഭവങ്ങളിൽ സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയിൽ പ്രസ്താവന നടത്തുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ അലംഭാവമാണ് ശബരിമലയിലെ സ്ഥിതി സങ്കീർണ്ണമാക്കിയത്. തീർത്ഥാടന കാലം ആരംഭിക്കും മുമ്പേ മതിയായ ചർച്ചകൾ നടന്നിട്ടില്ല. മുഖ്യമന്ത്രി മാസങ്ങൾക്കുമുമ്പ് ഒരു യോഗം വിളിച്ചതല്ലാതെ മറ്റ് നടപടികൾ ഒന്നുമുണ്ടായില്ല. സർവ്വകലാശാലകളെ ചുവപ്പുവത്കരിക്കുന്നതും കാവിവത്കരിക്കുന്നതും തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.