
വർക്കല : നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച ബുള്ളറ്റ് റാലിയും ബിഗ് ക്യാൻവാസും അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം പാലത്തിൽ നിന്നാരംഭിച്ച ബുള്ളറ്റ് റാലി വർക്കല മൈതാനത്ത് സമാപിച്ചു. നവകേരള സദസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവജനങ്ങൾ റാലിയിൽ അണിചേർന്നു.നവകേരളത്തിനൊപ്പം വികസിക്കുന്ന വർക്കലയെ ജനങ്ങൾ ഒന്നടങ്കം സ്വീകരിച്ചുകൊണ്ട് ആയിരക്കണക്കിന് പേർ ഒപ്പിടുന്ന ബിഗ് ക്യാൻവാസിൽ അഡ്വ.വി.ജോയി എം.എൽ.എ ആദ്യ ഒപ്പ് രേഖപ്പെടുത്തി.നഗരസഭ ചെയർമാൻ കെ.എം.ലാജി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി,കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,സി.പി.എം ഏരിയാ സെക്രട്ടറി എം.കെ. യൂസഫ്,മണ്ഡലം കൺവീനർ അനീഷ് കുമാർ, തഹസിൽദാർ അജിത് ജോയ്, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിലാൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്,പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അഡ്വ.സജ്നു സലാം, മനുരാജ്.ആർ,രാകേഷ് ബാബു,റെജിമോൻ,ഈസ റിയാസ്,അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.