തിരുവനന്തപുരം:ചെമ്പഴന്തി എസ്.എൻ കോളേജിൽ നാഷണൽ സർവീസ് സ്‌കീമിന്റെ അഭിമുഖ്യത്തിൽ നുഷ്യ പ്രത്യുത്പാദനം : ധാരണകളും മിഥ്യാധാരണകളും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.മെഡിക്കൽ കോളേജ് ഗൈനോക്കോളജി വിഭാഗം അസിസ്റ്റ് പ്രൊഫസർ ഡോ.ഡി.സി സെൻസിമോൾ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ്.ആർ.സരിത അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ കോളേജ് ഗൈനോക്കോളജിസ്റ്റ് ഡോ.വി.എസ് .ബിനി സംസാരിച്ചു. എ.ജി.പൂജാനായർ, എ.ബി.ഗോപിക,എസ്.സനുരാജ് എന്നിവരും പങ്കെടുത്തു.