kepco

കിലോയ്‌ക്ക് 42രൂപ വരെ വർദ്ധന

തിരുവനന്തപുരം: ക്രിസ്‌മസും ന്യൂ ഈയറും പടിവാതിൽക്കൽ എത്തി നിൽക്കേ ചിക്കന് വിലകൂട്ടി കെപ്കോ. കിലോയ്‌ക്ക് 10 രൂപ മുതൽ 42 രൂപ വരെയാണ് വർദ്ധന. പൊതുവിപണിയിലെ ഫ്രഷ് ചിക്കൻ വിലയ്ക്ക് സമാനമായി കെപ്കോയിലും ഇതോടെ വില ഉയർന്നു. സർക്കാർ സ്ഥാപനമായ കെപ്കോ വില വർദ്ധിപ്പിച്ചതോടെ പൊതുവിപണിയിലെ ഇറച്ചി വിലയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.

കഴിഞ്ഞ ദിവസം രാത്രിമുതലാണ് വർദ്ധന പ്രാബല്യത്തിൽ വന്നത്. ജൂലായിൽ സർക്കാരിന്റെ അനുമതിയില്ലാതെ വില വർദ്ധിപ്പിച്ചത് വിവാദമായതോടെ പിൻവലിച്ചിരുന്നു. ഇക്കുറി സർക്കാർ അനുമതിയുടെയും ബോർഡ് തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വില കൂട്ടിയതെന്ന് കെപ്കോ അധികൃതർ പറഞ്ഞു.
കിലോയ്‌ക്ക് 220 രൂപയുള്ള കറികട്ടിന് 20 രൂപയും ഡ്രംസ്റ്റിക്കിന് 42 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ബോൺലെസ് ബ്രെസ്റ്റിന് 28 രൂപയും വർദ്ധിച്ചു.

ചിക്കൻ വില വ്യത്യാസം


ഇനം ----------------------- പഴയ വില (ഫ്രെഷ് ), പഴയ വില ( ഫ്രോസൺ ) ---

പുതിയ വില( ഫ്രഷ് ), പുതിയ വില ( ഫ്രോസൺ )

മുഴുവൻ കോഴി (വിത്ത് സ്കിൻ)---------------211, 221 -------------------------------------------------------------------222,233
മുഴുവൻ കോഴി (വിത്തൗട്ട് സ്‌കിൻ)----------214, 224 -----------------------------------------------------------225,236
നാടൻ ചിക്കൻ (സ്‌പെഷ്യൽ)-------------------270,283 ------------------------------------------------------------285,299
ലിവർ ----------------------------------------------------------121,127 ---------------------------------------------------------------120,126
സ്‌പെഷ്യൽ കറി കട്ട് ---------------------------------243,255 -----------------------------------------------------------------253,266
കറി കട്ട് ----------------------------------------------------220,231 -------------------------------------------------------------------240,252
ബിരിയാണി കട്ട് -----------------------------------------252,264 ------------------------------------------------------------------260,273
ജനതാ ചിക്കൻ ------------------------------------------121,127 ------------------------------------------------------------------140,147
ഡ്രംസ്റ്റിക്ക് ---------------------------------------------------318,334 ------------------------------------------------------------------360,378
ബോൺലെസ് ബ്രെസ്റ്റ് -------------------------------372,391 ----------------------------------------------------------------400,420