k-sudhakaran

തിരുവനന്തപുരം: തോമസ് ചാഴികാടൻ എം.പിയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി. മാണി സാറിന്റെ വിശ്വസ്തനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോൺഗ്രസ് എമ്മെന്നും അദ്ദേഹം ചോദിച്ചു.

പാലായിൽ നടന്ന നവകേരള സദസ് വിജയിപ്പിക്കാൻ അധ്വാനിച്ച ചാഴികാടനോട് കടക്കൂ പുറത്ത് എന്ന മട്ടിൽ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. റബറിന് 250 രൂപ വില നല്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ചാഴികാടൻ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്.

ചാഴികാടനെതിരായ പരാമർശത്തിലൂടെ കടുത്ത ദുരിതത്തിൽക്കൂടി കടന്നുപോകുന്ന 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബർ കർഷകരെയാണ് അപമാനിച്ചത്. 13 തവണ മാണി സാറിനെ ജയിപ്പിച്ച പാലായിൽ കേരള കോൺഗ്രസ് (എം) അപമാനിതരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.