peethambara-deeksha

ശിവഗിരി: ശ്രീനാരായണഗുരുദേവദർശനത്തിന് വിധേയമായ അനുഷ്ഠാനങ്ങൾ പാലിച്ച് ജീവിതത്തെ ശുദ്ധീകരിക്കാൻ ഗുരുദേവ വിശ്വാസികൾക്കാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിൽ ഡിസംബർ 22 മുതൽ 25 വരെ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രോബധനത്തിന്റെയും ധ്യാനത്തിന്റെയും ഭാഗമായുള്ള വ്രതാനുഷ്ഠാനത്തിന് പീതാംബരദീക്ഷ നൽകി സംസാരിക്കുകയായിരുന്നു സ്വാമി. സംഘാടക സമിതി അദ്ധ്യക്ഷൻ എസ്. സുരേഷ് ബാബുവിന് സ്വാമി പീതാംബരദീക്ഷ നൽകി. തുടർന്ന് ഭക്തർക്കും സംഘാടകരായി പങ്കെടുത്തവർക്കും ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടി സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശ്രീനാരായണ ദാസ് എന്നിവർ ദീക്ഷ നല്‍കി. ഗുരുധർമ്മപ്രചാരണ സഭാ രജിസ്ട്രാർ അഡ്വ.പി.എം. മധു, കേന്ദ്ര എക്സിക്യുട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മാതൃസഭ കേന്ദ്ര കമ്മിറ്റി അംഗം സുലജകുമാരി, വെട്ടൂർ ശശി, മഹേശൻ ചാത്തന്നൂർ, ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും യജ്ഞത്തിന്റെ കൺവീനർ ഷാജികുമാർ, പബ്ലിസിറ്റി കൺവീനർ പ്രിജുകുമാർ എന്നിവർ സംബന്ധിച്ചു.