
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നടത്തുന്ന ബിടെക് 2019 സ്കീം റഗുലർ/സപ്ലിമെന്ററി ഓണേഴ്സ്, മൈനർ ഉൾപ്പെടെയുള്ള പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്നുകൂടി നടത്താം. പരീക്ഷാ രജിസ്ട്രേഷനുള്ള സമയപരിധി ഇനി നീട്ടില്ലെന്ന് സർവകലാശാല അറിയിച്ചു.
ബി.ഫാം അലോട്ട്മെന്റ്
തിരുവനന്തപുരം: ഒഴിവുള്ള ബി.ഫാം സീറ്രുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 18ന് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ്ലൈൻ- 04712525300
ഇഗ്നോ ബി.എഡ്/ നഴ്സിംഗ് പ്രവേശനം
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ബി.എഡ്, പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് പ്രവേശന പരീക്ഷയ്ക്ക് 31വരെ www.ignou.ac.in ൽ അപേക്ഷിക്കാം. ജനുവരി 7നാണ് പരീക്ഷ.
കേരള മീഡിയ അക്കാഡമി
വാർത്താവതരണ മത്സരം
കൊച്ചി: കേരള മീഡിയ അക്കാഡമി, കോളേജ് - ഹയർ സെക്കൻഡറി തലത്തിൽ പലസ്തീൻ വിഷയത്തിൽ സംഘടിപ്പിക്കുന്ന വാർത്താവതരണ മത്സരത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7000, 5000 രൂപ വീതവും സർട്ടിഫിക്കറ്റും നൽകും. അഞ്ച് മിനിറ്റിൽ കുറയാത്ത വാർത്താ ബുള്ളറ്റിൻ തയ്യാറാക്കി അവതരിപ്പിച്ച് mediaclub.gov@gmail.comലേക്കോ 9633214169 എന്ന വാട്സാപ്പ് നമ്പരിലേക്കോ അയയ്ക്കണം. ഫോൺ: 9633214169, 0471-2726275, 0484-2422275.
സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ പെൻഷൻ മുടങ്ങും
തിരുവനന്തപുരം: മാർച്ച് 31ന് മുമ്പ് പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ വിധവാ പെൻഷനും 50 കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷനും മുടങ്ങുമെന്ന് സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു. ജനുവരി ഒന്നു മുതൽ സേവന സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം. പിന്നീട് പെൻഷൻ തുടർന്ന് കിട്ടണമെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് സർട്ടിഫിക്കറ്റ് സമർപ്പിച്ച് അപ്രൂവ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടിവരും. എങ്കിലും കുടിശിക കിട്ടില്ല.