
എം.എഡ് പ്രവേശനത്തിന് ജനറൽ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർ മറ്റ് സംവരണ വിഭാഗങ്ങൾ എന്നീ ക്വോട്ടകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 19ന് തിരുവനന്തപുരം മാർ തിയോഫിലസ് കോളേജിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
ബി.എ/ബി.കോം/ബി.എ അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ/ബി.കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം കോഴ്സുകൾക്ക് 30വരെ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്താം.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (ബി.എ/ ബി.എസ്സി./ബി.കോം.) (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2021 അഡ്മിഷൻ, മേഴ്സി ചാൻസ് - 2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 19 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
പത്താം സെമസ്റ്റർ ബിആർക് (2018 അഡ്മിഷൻ റഗുലർ, 2018നു മുൻപുള്ള അഡ്മിഷൻ സപ്ലിമെന്ററി ജൂലായ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷാ ഫലം
മേഴ്സി ചാൻസ് പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലും ഐ.ടി എഡ്യുക്കേഷൻ സെന്ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ എം.സി.എ വിദ്യാർത്ഥികൾക്ക്, അഞ്ചാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾക്ക് ജനുവരി ഒമ്പത് മുതൽ 12 വരെ പിഴയില്ലാതെയും 15 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
ആരോഗ്യ സർവകലാശാല
ടൈം ടേബിൾ
18, 19 തീയതികളിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, 28 മുതൽ 2024 ജനുവരി 12 വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം വർഷ ഫാം.ഡി ഡിഗ്രി റഗുലർ/സപ്ലിമെന്ററി തിയറി, ജനുവരി നാലിന് ആരംഭിക്കുന്ന എം.ഫിൽ ട്രാൻസ്ലേഷണൽ ആയുർവേദ (പാർട്ട് ടൈം) പാർട്ട് ഒന്ന് സപ്ലിമെന്ററി (2021 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.