തിരുവനന്തപുരം: പൊതുടോയ്ലെറ്റുകളുടെ ശുചിത്വം,പരിപാലനം എന്നിവ ലക്ഷ്യമിട്ട് ശുചിത്വമിഷൻ നഗരസഭകളിൽ നടപ്പാക്കുന്ന ക്ളീൻ ടോയ്ലെറ്റ് കാമ്പെയിന് ജില്ലയിൽ തുടക്കമായി. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നഗരസഭകളിലുമുള്ള പൊതുടോയ്ലെറ്റുകളിലും നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ശുചിത്വമിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന നടന്നു.

അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ടോയ്ലെറ്റുകളിൽ അവ പരിഹരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മെച്ചപ്പെടുത്തും. ടോയ്ലെറ്റുകൾ സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും കാമ്പെയിനിന്റെ ഭാഗമായി നടപ്പാക്കും. പൊതു /കമ്മ്യൂണിറ്റി ടോയ്ലെറ്റുകൾ സംബന്ധിച്ച നിർദ്ദേശങ്ങളും പരാതികളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തെ അറിയിക്കാം. 25 വരെയാണ് കാമ്പെയിൻ.