ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാനത്തോടനുബന്ധിച്ച് പുതിയൊരു ഉപാസനാസമ്പ്രദായത്തിന് ശിവഗിരിമഠം രൂപം കൊടുക്കുന്നു. ദിവസവും രാവിലെ കുളി കഴിഞ്ഞ് 6 മുതൽ 6.30 വരെ ജപം, പ്രാർത്ഥന, ധ്യാനം എന്നീ ചടങ്ങുകൾ എല്ലാ ഗുരുഭക്തരും അനുഷ്ഠിക്കണം. ഗുരുദേവന്റെ തിരുഅവതാരസമയം രാവിലെ 6.15 എന്നാണ് ശിവഗിരി കണക്കാക്കിപ്പോരുന്നത്. അതുകൊണ്ടാണ് രാവിലെ 6.15 ഉൾപ്പെട്ട അരമണിക്കൂർ നേരം ഉപാസനയ്ക്കായി നീക്കിവയ്ക്കുന്നത്. ഗുരുധർമ്മ പ്രചരണസഭയുടെ രണ്ടായിരത്തിൽപ്പരം യൂണിറ്റുകളിൽ ഉൾപ്പെടെ ഇത്‌ നടപ്പിലാക്കും. എസ്.എൻ.ഡി.പി യോഗം ശാഖകളിലും ഇതര ഗുരുദേവ പ്രസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കേണ്ടതാണ്. ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ 6 മുതൽ 6.30 വരെ ശിവഗിരി മഹാസമാധിമന്ദിരത്തിൽ നടക്കും.