
തിരുവനന്തപുരം: കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷനിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 78/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 19 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 483/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയുടെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 21 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം (വേദാന്ത) (കാറ്റഗറി നമ്പർ 1/2022) തസ്തികയിലേക്ക് 19 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം.
പട്ടികജാതി/ പട്ടികവർഗ വിഭാഗ
വിദ്യാർത്ഥികൾക്ക് സൗജന്യ പരീക്ഷാപരിശീലനം
തിരുവനന്തപുരം : എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, എൽ.ജി.എസ് പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം ജനുവരി ഒന്നിന് ആരംഭിക്കും. ആലുവ സബ് ജയിൽ റോഡിലെ ഗവ.പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പെൻഡ് ലഭിക്കും.
ഫോട്ടോ, യോഗ്യത, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം 23നു മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമിന്റെ മാതൃക ജില്ല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.