
തിരുവനന്തപുരം: കൃഷി, ഗതാഗതം, ഗാർഹികം തുടങ്ങിയിടങ്ങളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാനെടുത്ത നടപടികൾക്ക് കേരളത്തിന് ദേശീയ ഉൗർജ്ജ കാര്യക്ഷമതാ പുരസ്കാരം ലഭിച്ചു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദിമുർമുവിൽ നിന്ന് എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ.ഹരികുമാർ അവാർഡ് ഏറ്റുവാങ്ങി.ദേശീയതലത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്.ആന്ധ്രാപ്രദേശാണ് ഒന്നാമത്.ഉൗർജ്ജ കാര്യക്ഷമതാസൂചികയിൽ ആന്ധ്രയ്ക്ക് 83.5ഉം കേരളത്തിന് 77.5പോയന്റും കിട്ടി.