
ആറ്റിങ്ങൽ:ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു.പ്രത്യേക പദ്ധതിയിലൂടെ 5 ലക്ഷം രൂപ ചെലവിട്ടാണ് നഗരപരിധിയിലെ പൊതുവിദ്യാലയങ്ങളിലെ പെൺകുട്ടികൾക്കും വനിതകൾക്കും ആദ്യഘട്ടത്തിൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്.പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളായ ഗ്രേഡ് സിലിക്കണൊ റബ്ബറോ വെച്ചാണ് കപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗിരിജ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ സ്വാഗതം പറഞ്ഞു.പ്രോജക്ട് അസോസിയേറ്റ് പ്രൊഫ.വിദ്യാവിനോദ് ബോധവത്കരണ ക്ലാസെടുത്തു.കൗൺസിലർ സതി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അനിത തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ ഉദ്യോഗസ്ഥ സെലീന നന്ദി പറഞ്ഞു.