ആര്യനാട്:ഇറവൂർ കിഴക്കേക്കര ശാലോം ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇന്ന് മുതൽ 17വരെ പറണ്ടോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കൺവെൻഷനും സംഗീത വിരുന്നും സംഘടിപ്പിക്കും.ദിവസവും വൈകിട്ട് 6മുതൽ കൺവെൻഷൻ ആരംഭിക്കും.സെന്റർ പാസ്റ്റർ ശാമവേൽ മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ വിക്ടർ,ജിൻസ് ജോസഫ്,സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.15,16തീയതികളിൽ രാവിലെ 10മുതൽ ഒന്നുവരെയും രണ്ട്മുതൽ നാല് വരേയും ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.