
നെടുമങ്ങാട് :നവകേരള സദസിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിൽ കുട്ടികളുടെ കലാപരിപാടികളും കുടുംബ സംഗമവും നടത്തി.ഇതോടനുബന്ധിച്ച് ഓട്ടികെയർ വെർച്വൽ തെറാപ്പി - ഓട്ടിലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ നിർവഹിച്ചു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിതയുടെ അദ്ധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു,വാർഡ് കൗൺസിലർ,സി.ഡി.എസ് ചെയർപേഴ്സൺ റീജ നസീർ,സി.ഡി.എസ് സെക്കൻഡ് ചെയർപേഴ്സൺ സീനത്ത് അസീസ് തുടങ്ങിയവർ പങ്കെടുത്തു.മെമ്പർ സെക്രട്ടറി ജി.ആനന്ദ് നന്ദി പറഞ്ഞു.