lulu

തിരുവനന്തപുരം: രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലുലു ടൂ ഗുഡ്, ടൂ ഇയർ ആനിവേഴ്സറി ബൊണാൻസ എന്നിങ്ങനെ സമ്മാനപദ്ധതികളുമായി ലുലു മാൾ. 10 ഭാഗ്യശാലികൾക്ക് ഒരു വർഷത്തെ സൗജന്യ ഷോപ്പിംഗ്, ലൈഫ് മാറ്റിമറിക്കാം ഉൾപ്പെടെയുള്ള ബമ്പർ പദ്ധതികളും നാളെ മുതൽ മറ്റന്നാൾ രാത്രിവരെ 50 ശതമാനം ഇളവിൽ മിഡ്‌നൈറ്റ് ഷോപ്പിംഗുമാണ് ഒരുക്കിയിരിക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്ന ടൂ ഇയർ ആനിവേഴ്സറി ബൊണാൻസയുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ്, കണക്ട്,ഫാഷൻ സ്റ്റോർ തുടങ്ങിയ ഷോപ്പുകളിൽ നിന്ന് കുറഞ്ഞത് 2000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്ക് ബമ്പർ സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭാഗ്യശാലികൾക്ക് ഒരു വർഷത്തേക്ക് മാളിലെ ലുലു ഷോപ്പുകളിൽ നിന്ന് സൗജന്യ ഷോപ്പിംഗ് നടത്താം. വിജയികൾക്ക് ഒരു വർഷത്തിൽ ഓരോ മാസവും പതിനായിരം രൂപയുടെ ഷോപ്പിംഗാണ് നടത്താൻ കഴിയുക.16നും 31നും ഇടയിൽ ഷോപ്പിംഗ് നടത്തുന്നവർക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക. ഇതേ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റ്,ഫാഷൻ സ്റ്റോർ,കണക്ട് എന്നീ ലുലു ഔട്ട്‌ലെറ്റുകളിൽ നിന്ന് ഷോപ്പ് ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിലും സ്വർണനാണയങ്ങൾ, ടിവി അടക്കം ആകർഷകമായ സമ്മാനങ്ങളും നേടാം.

ലുലു ടൂ ഗുഡ് എന്ന പേരിലുള്ള രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് മാറ്റിമറിക്കാം ബമ്പർ ഓഫറിനും തുടക്കമായി. ജനുവരി 14വരെ മാളിലെ ഏത് ഷോപ്പിൽ നിന്നും 3000 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. ബമ്പർ വിജയിക്ക് എസ്.യു.വി കാർ, സ്‌കൂട്ടർ, ഹോം അപ്ലയൻസ്, ഫർണീച്ചർ അടക്കം സമ്മാനമായി ലഭിക്കും.