തിരുവനന്തപുരം:ഇന്ത്യ- റഷ്യ ബന്ധത്തിൽ വൻ നേട്ടങ്ങളുണ്ടായെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ.റഷ്യൻ കൾച്ചർ സെന്ററിന്റെ നേതൃത്വത്തിൽ കൂടുംകുളം ആണവനിലയത്തിന്റെ 10-ാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര,സാങ്കേതിക, ബഹിരാകാശ വിഭാഗത്തിലാണ് ഈ ബന്ധം വഴി നേട്ടമുണ്ടായത്. കൂടംകുളം ആണവനിലയം രാജ്യത്തെ തന്നെ ഏറ്റവും വലുതാണ്. ഇപ്പോൾ കൂടംകുളം ആണവനിലയം വീണ്ടും വികസിപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുഭരണ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തി. എസ്.പി ഗ്രാൻഡ് ഡെയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് സി.നായർ,​കൂടംകുളം ആണവനിലയത്തിലെ ഒന്നും രണ്ടിന്റെയും ബ്ളോക്കിന്റെയും മേധാവി ഇവാൻ ഇവാനിസോവ്,​റോസാറ്റം കമ്പനി പ്രതിനിധി യുറി ലൈസെൻകോ തുടങ്ങിയവർ സംസാരിച്ചു.