
നെടുമങ്ങാട് : ഹരിത കർമ്മ സേനാംഗങ്ങൾ ഒത്തുചേർന്ന ഹരിത സംഗമം ശ്രദ്ധേയമായി.നവകേരള സദസിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂർക്കോണം,പോത്തൻക്കോട്, വെമ്പായം,മാണിക്കൽ,കരകുളം, പഞ്ചായത്തുകളിലെയും നെടുമങ്ങാട് നഗരസഭയിലെയും ഉൾപ്പെടെ 263 ഹരിത കർമ്മ സേനാംഗങ്ങളാണ് സംഗമത്തിൽ പങ്കാളികളായത്. ലേബർ കമ്മീഷണർ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്തു.ഹരിത കർമ്മസേന ലോകത്തിന് മുന്നിൽ കേരളത്തിന്റെ മാതൃകയായി വളരുകയാണെന്ന് ഡോ. കെ വാസുകി പറഞ്ഞു.തിരഞ്ഞെടുത്ത സേനാംഗങ്ങളെ ആദരിച്ചു.മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ,നെടുമങ്ങാട് സംഘടക സമിതി വർക്കിംഗ് ചെയർമാൻ ആർ. ജയദേവൻ, വൈസ് ചെയർമാൻ പാട്ടത്തിൽ ഷെരീഫ്,നെടുമങ്ങാട് ആർ.ഡി.ഒയും സംഘാടകസമിതി കൺവീനറുമായ കെ.പി. ജയകുമാർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 21ന് വൈകിട്ട് 6ന് നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിലാണ് നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്.