
തിരുവനന്തപുരം:ഗവർണർക്കെതിരെ അതിക്രമം നടന്ന കേസിലെ പൊലീസ്, കോടതി നടപടികൾ രാജ്ഭവനെ ധരിപ്പിച്ച് ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാം. കേസ് വിവരങ്ങളും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലെയും സിറ്റി പൊലീസ് കമ്മിഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലെയും വിവരങ്ങളും കൈമാറി. ക്രമസമാധാന നിലയെക്കുറിച്ച് ഗവർണർക്ക് ഇന്റലിജൻസ് മേധാവി നിത്യേന റിപ്പോർട്ട് നൽകുന്നുണ്ട്.