ayurveda-medical-camp

പാറശാല: നവകേരള സദസുമായി ബന്ധപ്പെട്ട് കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ റാണി, ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി,ജില്ലാ പ്രസിഡന്റ്‌ ഡോ.എസ്. വൈ.ഷാജി ബോസ് തുടങ്ങിയവർ സംസാരിച്ചു. ഡോ.ആനന്ദ്, ഡോ.അഭിനയ് എന്നിവർ നേതൃത്വം നൽകി.